നയതന്ത്ര കാര്യാലയങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ചെലവിട്ടത് കോടികള്‍

Posted on: February 27, 2013 7:23 am | Last updated: March 6, 2013 at 12:34 pm

ഇസ്‌ലാമാബാദ്: വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പണം ചെലവിട്ട രാജ്യം പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്കായി ചെലവിട്ടത് 98 കോടിയാണെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. പാക്കിസ്ഥാന്‍ ഏറ്റവും കൂടുതല്‍ ചെലവിട്ടത് ന്യൂഡല്‍ഹിയിലെ കാര്യാലയത്തിന് വേണ്ടയാണ്. ഇത് ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചെലവുള്ള എംബസികളിലൊന്നായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷത്തിലായി പാക്കിസ്ഥാന്‍ 121 കാര്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 488 കോടി വിദേശ കാര്യാലയങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ചെലവിഴിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ പാക്കിസ്ഥാന്‍ കാര്യാലയത്തിന്റെ ചെലവ് 138.2 ദശലക്ഷമാണെന്ന് വിദേശകാര്യ വക്താവ് മുഅസ്സം അലി ഖാന്‍ വ്യക്തമാക്കി.