റെയില്‍വെ ബജറ്റ്: യാത്രാനിരക്ക് വര്‍ധിപ്പിക്കില്ല.

Posted on: February 26, 2013 1:28 pm | Last updated: February 26, 2013 at 2:25 pm

INDIA-ECONOMY-BUDGET-RAILന്യൂഡല്‍ഹി:  2013-14 വര്‍ഷത്തേക്കുള്ള റെയില്‍വേ ബജറ്റ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. റെയില്‍വേ വികസനത്തിന് സാമ്പത്തിക ബാധ്യത തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി റെയില്‍വേ സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷക്കു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം യു. പി. എയുടെ അവസാന ബജറ്റും ബന്‍സലിന്റെ കന്നി ബജറ്റുമാണ് ഇത്.
യാത്രാനിരക്കുകളില്‍ വര്‍ധനയില്ല

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

 • *കേരളത്തിന് പുതിയ റെയില്‍വേ ലൈന്‍, വൈദ്യുതിവത്കരണ, ഗേജ്മാറ്റ പദ്ധതികള്‍ ഇല്ല*എറണാകുളംതൃശൂര്‍ മെമു പാലക്കാട് വരെ നീട്ടി*ഗോഹട്ടി എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടി

  *58 ട്രെയിനുകള്‍ നീട്ടും

  *67 പുതിയ ട്രെയിനുകള്‍, 27 പാസഞ്ചര്‍ ട്രെയിനുകള്‍

  *റിസര്‍വേഷന്‍, തത്കാല്‍, ക്യാന്‍സലേഷന്‍ നിരക്കുകള്‍ കൂടും

  *ചരക്ക് കൂലി കൂടും, യാത്രാക്കൂലി കൂടില്ല

  *4000 കോടി രൂപ മുതല്‍ മുടക്കില്‍ റെയില്‍വേ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കും

  *12,100 കിലോമീറ്റര്‍ പാത ഈ വര്‍ഷത്തോടെ വൈദ്യുതീകരിക്കും

  *സെക്കന്തരാബാദില്‍ സെന്‍ട്രലൈസ്ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്
  സ്ഥാപിക്കും

  *റായ്ബറേലി, ഭില്‍വാര, സോനാപേട്ട്, കലഹണ്ഡി, കോലാര്‍, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ കോച്ച് ഫാക്ടറി

  *അരുണാചലിലേക്കുള്ള റെയില്‍വേപാത ഈ വര്‍ഷം കമ്മീഷന്‍ ചെയ്യും

  *കൊല്ലത്ത് സ്റ്റീല്‍ ഡെവല്പമെന്റ് സെന്റര്‍ സ്ഥാപിക്കും

  *സൈനിക ബഹുമതികള്‍ നേടിയവരുടെ കുടുംബാംഗങ്ങള്‍ക്ക് സൗജന്യയാത്ര

  *ആധുനിക സിഗ്‌നല്‍ സംവിധാന നിര്‍മ്മാണ യൂണിറ്റ് ചണ്ഡീഗഡില്‍ ആരംഭിക്കും

  *സ്വാതന്ത്ര്യ സമര സേനാനികള്‍ യാത്രാ പാസുകള്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയാല്‍ മതി

  *റെയില്‍വേയുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിന് ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും

  *സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ ക്രോസുകള്‍

  *ആര്‍.പി.എഫ് ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം

  *റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം തേടും

  *റെയില്‍വേ ഭൂമി വികസന അതോറിറ്റിക്കും, സ്‌റ്റേഷന്‍ വികസന അതോറിറ്റിക്കും 1000 കോടി രൂപ വീതം അനുവദിക്കും

  *സ്വകാര്യ പങ്കാളിത്തം കൂട്ടാന്‍ വിവിധ പദ്ധതികള്‍

  *പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നാലു ലക്ഷം കോടി സമാഹരിക്കും

  *മെട്രോകളില്‍ സ്ത്രീകള്‍ക്കായി ടോള്‍ ഫ്രീ ഹെല്‍പ്‌ലൈനുകള്‍

  *ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം പരിശോധിക്കാന്‍ ലാബുകള്‍

  *സ്വാതന്ത്ര്യ സ്മാരകങ്ങളെ ബന്ധിപ്പിച്ച് ആസാദി എക്‌സ്പ്രസ് എന്ന പേരില്‍ 2 ട്രെയിനുകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ സൗജന്യ യാത്ര

  *ഇ ടിക്കറ്റിംഗ് സംവിധാനം പുലര്‍ച്ചെ 12.30 മുതല്‍ രാത്രി 11.30വരെയാക്കും

  *തിരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റേഷനുകളില്‍ വൈ ഫൈ, ഡിജിറ്റല്‍ ഡിസ്പ്‌ളേ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും

  *റെയില്‍വേ ബേസ് കിച്ചനുകള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്
  നിര്‍ബന്ധമാക്കും

  *ഡല്‍ഹി നിസാമുദ്ദീന്‍ സ്‌റ്റേഷനുകളുടെ വികസനത്തിന് 100 കോടി രൂപ ചെലവഴിക്കും

  *മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

  *ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

  *മൊബൈല്‍ ടിക്കറ്റിംഗ്,  ഇടിക്കറ്റിംഗ് സംവിധാനം കാര്യക്ഷമമാക്കും, ഇടിക്കറ്റുകള്‍ മൊബൈല്‍ ഫോണ്‍ വഴി ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തും

  *രാജധാനി,  ശതാബ്ദി തീവണ്ടികളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ കോച്ചുകള്‍ സ്ഥാപിക്കും

  *ശുചിത്വം ഉറപ്പുവരുത്തും

  *ആക്‌സിഡന്റ് റിലീഫ് സിസ്റ്റം, ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത്
  ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരും

  *അനുഭൂതി കോച്ചുകള്‍ സ്ഥാപിക്കും

  *അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കും

  *സ്ത്രീകളുടെ സുരക്ഷയ്ക്കായി നാല് കന്പനി വനിതാ ആര്‍.പി.എഫ് രൂപീകരിക്കും

  *അഗ്‌നിശമന സേവന സംവിധാനങ്ങള്‍ ഉറപ്പാക്കും

  *കൂടുതല്‍ ട്രെയിനുകള്‍ക്കായി ആവശ്യം ഉയരുന്നു

  *സിഗ്‌നല്‍ സൗകര്യം മെപ്പെടുത്തും

  *10,497 ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും

  *റെയില്‍ അപകടങ്ങള്‍ കുറ!ഞ്ഞു

  *ചെലവുകള്‍ വികസന പ്രവര്‍ത്തനത്തെ ബാധിക്കുന്നു

  *റെയില്‍വേ രാജ്യത്തിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു

  *റെയില്‍വേയുടെ പ്രവര്‍ത്തന നഷ്ടം കൂടി. 2013ല്‍ നഷ്ടം 24,600 കോടി രൂപയാകും

  *നാലു വര്‍ഷം കൊണ്ട് 95,00കോടിയുടെ വിഭവ സമാഹരണം ആവശ്യം

  *യാത്രക്കാര്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതിന് സാന്പത്തിക നില തടസമാകുന്നു

  *നാലു വര്‍ഷം കൊണ്ട് 95,00കോടിയുടെ വിഭവ സമാഹരണം ആവശ്യം

  *യാത്രക്കാര്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതിന് സാമ്പത്തിക നില തടസമാകുന്നു