കോട്ടയത്ത് വാഹനാപകടം-മൂന്ന് പേര്‍ മരിച്ചു.

Posted on: February 25, 2013 5:06 pm | Last updated: February 28, 2013 at 6:02 pm

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് വാനും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മരിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ സുഹറ,മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ആസിയ എന്നിവരാണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ടിപ്പര്‍ ലോറി ഇടിച്ചായിരുന്നു അപകടം.സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചു.