സെല്ലുലോയിഡ്: കമലിന് പിന്തുണയുമായി ഫെഫ്ക

Posted on: February 25, 2013 4:38 pm | Last updated: February 28, 2013 at 7:44 pm

kamal.director..തിരുവന്തപുരം: സെല്ലുലോയിഡ് വിവാദത്തില്‍ കമലിന് പിന്തുണയുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. രമേശ് ചെന്നിത്തലയുടേയും കെ.സി ജോസഫിന്റേയും പ്രതികരണങ്ങള്‍ വസ്തുത മനസ്സിലാക്കാതെയാണ്. സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കലാകാരന്മാര്‍ക്ക് ഒരുക്കണമെന്നും സംവിധായകര്‍ ആവശ്യപ്പെട്ടു. മന്ത്രി കെ.സി.ജോസഫ്  സിനിമ കണ്ടതിന് ശേഷം പ്രതികരിക്കണമെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. സെല്ലുലോയിഡ് വിവാദത്തില്‍ രാഷ്ട്രീയ നേതൃത്ത്വം സഹിഷ്ണുത കാണിക്കണമെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.