Connect with us

Palakkad

ജില്ലയില്‍ 4,611 പട്ടയങ്ങള്‍ നല്‍കി; ഭൂരഹിതര്‍ക്ക് ലഭിച്ചത് 1992. 48 ഏക്കര്‍

Published

|

Last Updated

പാലക്കാട്: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ വിതരണം ചെയ്തത് 4,611 പട്ടയങ്ങള്‍. ഇതുപ്രകാരം 1992. 48 ഏക്കര്‍ ‘ഭൂരഹിതര്‍ക്ക് ലഭിച്ചതായി ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. 1964 ലെ കെ എല്‍ —എ ചട്ടങ്ങള്‍ അനുസരിച്ച് വിതരണം ചെയ്തത് 28 പട്ടയങ്ങളാണ്. 1. 31 ഏക്കറാണ് ‘ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണം. 190 വന‘ഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂമി വിസ്തീര്‍ണ്ണം 180. 82 ഏക്കര്‍. മിച്ച‘ഭൂമി പട്ടയങ്ങള്‍ 237 വിസ്തീര്‍ണ്ണം 95. 27 ഏക്കര്‍. 100 ലക്ഷം വീട് പട്ടയങ്ങളും ഇക്കാലയളവില്‍ വിതരണം ചെയ്തു. 3,852 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു. ആകെ ‘ഭൂമി വിസ്തീര്‍ണം 1,644. 76 ഏക്കര്‍. 68. 89 ഏക്കറിലേക്കായി 168 ദേവസ്വം പട്ടയങ്ങള്‍ വിതരണം ചെയ്തു. 36 കോളനി പട്ടയങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ട ആകെ ഭൂമിയുടെ വിസ്തീര്‍ണ്ണം 1. 43 ഏക്കറാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് ജില്ലയില്‍ 50,392 അപേക്ഷാഫോറങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 29,714 അപേക്ഷകള്‍ പൂരിപ്പിച്ച് വില്ലേജ് ഓഫീസുകളില്‍ തിരികെ ലഭിച്ചു. ഇക്കൂട്ടത്തില്‍ 21,263 എണ്ണത്തില്‍ പരിശോധന പൂര്‍ത്തിയാക്കി പ്രൊഫോര്‍മ റിപ്പോര്‍ട്ട് സഹിതം തഹസില്‍ദാര്‍മാര്‍ സമര്‍പ്പിച്ചു. 20,433 അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ചു. 9,281 എണ്ണം നിരസിച്ചു. ജില്ലാ ഭരണകൂടം അംഗീകരിച്ച 20,433 അപേക്ഷകരും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ അര്‍ഹതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2012 ഓഗസ്റ്റ് 15 ലെ കണക്ക് പ്രകാരം 16,815 അപേക്ഷകരാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുളളത്. പദ്ധതിക്കുവേണ്ടി പതിച്ചു നല്‍കാന്‍ 51.— 18 ഏക്കര്‍ ഭൂമി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ‘ഭൂമി സര്‍വെ ചെയ്യാന്‍ 2013 ജനുവരി 17 ന് നടപടിയാരംഭിച്ചു. 33 വില്ലേജുകളിലായാണ് 51. 18 ഏക്കര്‍ ‘ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഇത്രയുംഭൂമിയുടെ സര്‍വേക്കായി 30 സര്‍വേയര്‍മാരെ നിയോഗിച്ചു. ഇതില്‍ 13. 27 ഏക്കര്‍ ‘ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് 292 പ്ലോട്ടുകള്‍ കണ്ടെത്തി. ഒറ്റപ്പാലം താലൂക്കിലെ സര്‍വെ നടപടികളാണ് പൂര്‍ത്തീകരിക്കാനുളളത്. ചിറ്റൂര്‍ ഇറിഗേഷന്റെ 33. 28 ഏക്കര്‍ ഭൂമിയും കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ 47 സെന്റും പതിച്ചു നല്‍കാന്‍ അനുയോജ്യമായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടെ ഭൂമിയുടെ വിവരം ലഭിച്ചാല്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Latest