Connect with us

International

കടല്‍ക്കൊല: നാവികര്‍ ഇറ്റലിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ നാവികര്‍ ഇറ്റലിയിലെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് നാവികര്‍ റോമിലേക്ക് യാത്ര തിരിച്ചത്.
ചാണക്യപുരിയിലെ ഇറ്റാലിയന്‍ എംബസിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ പ്രത്യേക പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു ഇവരുടെ യാത്ര. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും മറ്റുമായി ഒരു മാസം നാട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്ന നാവികരുടെ ഹരജിയില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. ഇന്നാണ് ഇറ്റലിയിലെ പൊതു തിരഞ്ഞെടുപ്പ്.
കൊല്ലം കോടതിയിലുള്ള പാസ്‌പോര്‍ട്ട് ലഭിച്ചില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് താത്കാലിക പാസ്‌പോര്‍ട്ടില്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയത്. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറും നാവികരെ യാത്രയാക്കാനെത്തി. രാത്രിയോടെ റോമിലെത്തിയ നാവികരെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

Latest