ക്വറ്റ: മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

Posted on: February 24, 2013 7:37 am | Last updated: February 24, 2013 at 7:37 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരാവിദിത്വം ഏറ്റെടുത്ത ലശ്കറെ ജാംഗ്‌വിയുടെ നേതാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ ശിയാ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാലിക് ഇസ്ഹാഖ് എന്നയാളെയും മറ്റ് നൂറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. പഞ്ചാബിലെ റഹീം യാര്‍ ഖാന്‍ ജില്ലയില്‍ നി#്‌നാണ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ക്വറ്റയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.