പ്രഥമ ഇമാം ബുഖാരി പുരസ്‌കാരം കാന്തപുരത്തിന്

Posted on: February 19, 2013 1:52 pm | Last updated: February 20, 2013 at 1:41 pm

kanthapuramകോഴിക്കോട്: പ്രഥമ ഇമാം ബുഖാരി പുരസ്‌കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. ഇമാം ബുഖാരി രചിച്ച സ്വഹീഹുല്‍ ബുഖാരി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തത് കണക്കിലെടുത്താണ് അവാര്‍ഡിന് കാന്തപുരത്തെ തിരഞ്ഞെടുത്തതെന്ന് ബുഖാരി ഭാരവാഹികള്‍ കോഴിക്കോട്ട് അറിയിച്ചു. കൊണ്ടോട്ടി ബുഖാരി സ്ഥാപനങ്ങളാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപ വരുന്ന അവാര്‍ഡ് ഈ മാസം 24ന് ബുഖാരി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. സമാപന സമ്മേളനം കാശ്മീര്‍ ഗ്രാന്‍ഡ് മുഫ്ത്തി ബഷീറുദ്ദീന്‍ ഖാദിരി ഉദ്ഘാടനം ചെയ്യും.