ഹെലികോപ്ടര്‍ ഇടപാട്: കേന്ദ്ര സര്‍ക്കാരില്‍ ഭിന്നതയില്ലെന്ന് ആന്റണി

Posted on: February 19, 2013 1:18 pm | Last updated: February 19, 2013 at 1:19 pm

Antonyന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ഇടപാട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദസര്‍ക്കാരില്‍ ഭിന്നതയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ഹെലികോപ്ടര്‍ കരാര്‍ ഒപ്പുവച്ചത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു. തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാകൂ. ഇറ്റലിയില്‍ നിന്ന് ഇടപാടുമയി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.