പി ജെ കുര്യന്‍ രാജിവെക്കണം: അരുന്ധതി റോയ്‌

Posted on: February 19, 2013 9:14 am | Last updated: February 19, 2013 at 9:14 am

കോട്ടയം: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കുര്യനു വേണ്ടി വക്കാലത്ത് പറയുന്നവര്‍ രാജ്യത്തിന് അപമാനമാണ്. സമൂഹം പെണ്‍കുട്ടിയോട് കാട്ടിയ നിലപാട് അങ്ങേയറ്റം ക്രൂരമാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അരുന്ധതി റോയ് ഒരു മണിക്കൂറോളം വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ ജീവിത അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളും അരുന്ധതി റോയി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്.