Connect with us

Thiruvananthapuram

അബ്കാരി കുറ്റകൃത്യങ്ങള്‍: പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അബ്കാരി, എന്‍ ഡി പി എസ് കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. അന്തര്‍സംസ്ഥാന സ്പിരിറ്റ് കടത്ത്, മദ്യ നിര്‍മാണം, അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്നുകളുടെ അനധികൃത കടത്ത്, വില്‍പ്പന എന്നിവ അമര്‍ച്ച ചെയ്യുന്നതിനായി സ്‌ക്വാഡ് സംസ്ഥാനത്തുടനീളം പരിശോധന നടത്തും.
കള്ളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ സംബന്ധിച്ച പരാതികളും സ്‌ക്വാഡ് പരിശോധിക്കും. സ്പിരിറ്റ് കടത്ത്, മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന, മയക്കു മരുന്നുകളുടെ അനധികൃത കടത്ത്, വില്‍പ്പന, സ്പിരിറ്റ് കലര്‍ത്തിയ അരിഷ്ടത്തിന്റെ നിര്‍മാണം, കടത്ത്, വില്‍പ്പന എന്നിവ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ ഫോണ്‍, എസ് എം എസ്, കത്ത് എന്നിവ മുഖേന സ്‌ക്വാഡിനെ അറിയിക്കാം.
കത്തുകള്‍ അയക്കേണ്ട വിലാസം: എന്‍ പ്രശാന്ത്, അഡീഷനല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം), കമ്മീഷണറേറ്റ് ഓഫ് എക്‌സൈസ്, എക്‌സൈസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, നന്ദാവനം, തിരുവനന്തപുരം 695033. ഫോണ്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍: 9400069425, 9947122234. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍: 9447458621, 9746994327. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍:9447449556, 9895613601. വിവരം നല്‍കുന്നയാളിന്റെ പേരുവിവരം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് സ്‌ക്വാഡ് വൃത്തങ്ങള്‍ അറിയിച്ചു.

Latest