Connect with us

Business

സമ്പദ്ഘടനയുടെ പ്രതിസന്ധി പൊതു ധനവിനിയോഗത്തിലുള്ള അസന്തുലിതാവസ്ഥ: ഉപരാഷ്ട്രപതി

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ സമ്പദ്ഘടന നേരിടുന്ന പ്രധാനപ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം പൊതു ധനവിനിയോഗത്തിലുള്ള അസന്തുലിതാവസ്ഥയാണെന്ന് ഉപരാഷ്ട്രതി ഹാമിദ് അന്‍സാരി. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ðകൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ആരംഭിക്കുന്ന കെ എം മാണി ബജറ്റ് പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഇത് ബജറ്റുകളുടെ ശാസ്ത്രീയവും സാങ്കേതികവുമായ ഘടന നിര്‍ണയിക്കുന്നതിനുള്ള സമയോചിതവും സന്ദര്‍ഭോചിതവുമായ ചുവടുവെപ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യത്തെ 2.4 ലക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മികച്ച വാര്‍ഷിക ബജറ്റുകളുടെ അഭാവത്തില്‍ðസുസ്ഥിര വികസനം കാഴ്ച വെക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റുകള്‍ സര്‍ക്കാറിന്റെ വരവ്‌ചെലവു കണക്കുകള്‍ പ്രതിപാദിക്കുന്ന ഒരു വാര്‍ഷിക രേഖ മാത്രമല്ല, അത് സര്‍ക്കാറിന്റെ രാഷ്ട്രീയ രേഖയും നയരൂപരേഖയും കൂടിയാണ്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നóആശയങ്ങളുടെ പ്രചാരണ രേഖ കൂടിയാണ് ബജറ്റ്. സര്‍ക്കാരിന്റെ നയങ്ങളുടെയും മുന്‍ഗണനകളുടെയും സമ്മതപത്രം കൂടിയാണ് അത്. ഇന്ന് ബജറ്റുകള്‍ ജനകീയ രേഖകളായി മാറിയിരിക്കുന്നു. ബജറ്റുകളെ കുറിച്ച് പഠിക്കാനുള്ള സാധ്യത ഇന്ത്യയില്‍ വിരളമാണ്. ബജറ്റുകളുടെ ശാസ്ത്രീയതയിലും സാങ്കേതികതയിലും നിലനില്‍ക്കുന്ന ദുരൂഹതകളകറ്റാന്‍ കേന്ദ്രം സഹായിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Latest