Connect with us

Business

മഹീന്ദ്ര റോഡിയോ സ്റ്റാന്‍ഡേര്‍ഡ് വിപണിയില്‍

Published

|

Last Updated

മുംബൈ: മഹീന്ദ്രയുടെ പുതിയ ടു വീലര്‍ റോഡിയോ സ്റ്റാന്‍ഡേര്‍ഡ് വിപണിയിലെത്തി. മുമ്പ് പുറത്തിറക്കിയ റോഡിയോ ആര്‍ ഇസഡിന്റെ ചെറിയ വെര്‍ഷനാണ് റോഡിയോ സ്റ്റാന്‍ഡേര്‍ഡ്. ആര്‍ ഇസഡിന്റെ പ്രതേ്യകതകളില്‍ പലതും വെട്ടിച്ചുരുക്കി വില കുറച്ചാണ് റോഡിയോ സ്റ്റാന്‍ഡേര്‍ഡ് വിപണിയിലെത്തിച്ചത്. 45,199 രൂപയാണ് പുതിയ സ്‌കൂട്ടറിന്റെ മുംബൈ എക്‌സ് ഷോറൂം വില.

റോഡിയോ ആര്‍ ഇസഡിന്റെ മുന്‍വശത്തെ ഫ്യുവല്‍ ക്യാപ്പ്, ഡിജിറ്റല്‍ ക്ലോക്ക്, ടാക്കോമീറ്റര്‍, ആന്റി തെഫ്റ്റ് ലോക്കിംഗ് സംവിധാനം, ചാര്‍ജിംഗ് സോക്കറ്റ്, സീറ്റിനടിയിലെ ലൈറ്റ് എന്നീ സവീശേഷതകള്‍ ഒഴിവാക്കിയാണ് വില കുറച്ച് സ്റ്റാന്‍ഡേര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ആര്‍ ഇസഡില്‍ ഉപയോഗിച്ച 8 പി എസ് ശക്തിയുള്ള 125സി സി എന്‍ജിന്‍, സി വി ടി ട്രാന്‍സ്മിഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡിനും കരുത്ത് പകരും. മഹീന്ദ്രയുടെ പൂനെയിലെ യൂനിറ്റിലാണ് റോഡിയോ സ്റ്റാന്‍ഡേര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. കൂടുതല്‍ മൈലേജും സ്റ്റാന്‍ഡേര്‍ഡിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
മഹീന്ദ്ര സെഞ്ചൂരിയോ, മഹീന്ദ്ര പാന്ററോ എന്നീ മോഡലുകളും ഉടന്‍ വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു.

 

Latest