കോഴിക്കോട് അദ്ധ്യാപകന്‍ 21 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി ആരോപണം

Posted on: February 18, 2013 12:55 pm | Last updated: August 19, 2014 at 10:18 am

CHILD RAPE NEWകോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകന്‍ 21 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി ആരോപണം. അഞ്ച, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ആരോപണ വിധേയനായ അദ്ധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്. പീഡന വിവരം പുറത്തായതിനെ തുടര്‍ന്ന് അദ്ധ്യാപകനെതിരെ നിലപാടെടുത്ത പി ടി എ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതായും ആരോപണമുണ്ട്.

എന്നാല്‍ പി ടി എയും ജാഗ്രതാ സമിതിയും സംഭവത്തെ കുറിച്ച് അന്വേഷച്ചെങ്കിലും അദ്ധ്യാപകന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാത്തതെന്നാണ് ഹെഡ്മാസ്റ്റര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.