Connect with us

Kerala

ആവേശം സിനിമാ സ്റ്റൈലില്‍ കാറില്‍ സ്വിമ്മിങ് പൂളുമായി യൂട്യൂബര്‍; ലൈസന്‍സ് റദ്ദാക്കി ആര്‍ ടി ഒ

യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു.

Published

|

Last Updated

ആലപ്പുഴ| ആവേശം സിനിമയിലെ അംബാന്‍ സ്‌റ്റൈലില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരെ നടപടിയെടുത്ത് ആര്‍ടിഒ. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെയാണ് നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെതിരെ ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് സഞ്ജുവിനെതിരെ നടപടി എടുത്തിരിക്കുന്നത്.

അധികൃതര്‍ വാഹനം പിടിച്ചെടുത്ത് കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു.

ആവേശം സിനിമയിലെ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കാറിന്റെ പിന്‍ഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ ടാര്‍പോളിന്‍ വലിച്ചുകെട്ടി സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തത്. അതേസമയം വരുമാന മാര്‍ഗത്തിനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് യൂട്യൂബര്‍ സഞ്ജു ടെക്കി പറഞ്ഞു.

 

 

 

 

Latest