Connect with us

Kerala

ഇടുക്കിയില്‍ പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Published

|

Last Updated

തൊടുപുഴ |  ഇടുക്കി വണ്ടിപ്പെരിയാറില്‍ പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷാന്‍ അരുവിപ്ലാക്കല്‍ ആണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയാണ് ഷാന്‍ അരുവിപ്ലാക്കല്‍.

പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. സ്‌കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു.

 

---- facebook comment plugin here -----

Latest