Connect with us

Kerala

എംഡിഎംഎയുമായി യുവാവ് പിടിയില്‍

പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചപ്പാരപ്പടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.

Published

|

Last Updated

തളിപ്പറമ്പ് | 0.630 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഏരുവേശ്ശി പൂപ്പറമ്പില്‍ മുഹമ്മദ് അന്‍ഷാദാണ് പിടിയിലായത്. ഇരുപത്തിയാറുകാരനെ തളിപ്പറമ്പ് എസ്‌ഐ റഫീഖാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐ റഫീഖിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചപ്പാരപ്പടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അന്‍ഷാദ് പിടിയിലാവുന്നത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എഎസ്‌ഐ രതീശന്‍, ഗ്രേഡ് എസ്‌ഐ ജിജിമോന്‍, ഡ്രൈവര്‍ വിനോദ് എന്നിവരാണ് എസ്‌ഐ റഫീഖിന്റെ സംഘത്തില്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest