Connect with us

Kerala

കഞ്ചാവ് വില്‍പ്പനക്കും ഉപയോഗത്തിനും വീട്ടില്‍ പ്രത്യേക സംവിധാനം; യുവാവ് അറസ്റ്റില്‍

കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം വെച്ചതിന് നേരത്തെ ഇയാള്‍ക്കെതിരെ തിരുവല്ല എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Published

|

Last Updated

തിരുവല്ല |  വില്‍പ്പനക്കായി വീട്ടില്‍ കഞ്ചാവ് സൂക്ഷിക്കുകയും, ആവശ്യക്കാര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. പുളിക്കീഴ് നെടുമ്പ്രം കല്ലിങ്കല്‍ മഠത്തില്‍ചിറയില്‍ വീട്ടില്‍ നന്ദു മോഹനന്‍ (26 ) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം വെച്ചതിന് നേരത്തെ ഇയാള്‍ക്കെതിരെ തിരുവല്ല എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയില്‍ വിചാരണയിലാണ്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, പുളിക്കീഴ് എസ് ഐ കെ സുരേന്ദ്രന്‍,എ എസ് ഐ വിനോദ് കുമാര്‍, സി പി ഓമാരായ സന്തോഷ് സുദീപ്, രഞ്ജു കൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്

 

Latest