Connect with us

Kerala

കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു

കാട്ടാക്കട പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്.

താക്കോല്‍ കൊണ്ട് വാരിയെല്ലിന് കുത്തിയതാണ് മരണത്തില്‍ കലാശിച്ചത് . കുത്തേറ്റയുടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാക്കട പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest