Ongoing News
ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ ചൊല്ലി തര്‍ക്കം; കൗമാരക്കാരനെ കുത്തിക്കൊന്നു
മറ്റൊരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയതു
അഹമ്മദാബാദ് | അഹമ്മദാബാദില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൗമാരക്കാരനെ കൊലപ്പെടുത്തി. മറ്റൊരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയതു. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈന്‍ ഷെയ്ഖ്(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജുഹാപുര നിവാസികളായ റെഹാന്‍ (20), ഫൈസല്‍ പത്താന്‍ (22), ഫൈസാന്‍ പത്താന്‍ (20) എന്നിവരാണ് അറസ്റ്റിലായതെന്ന് വെജല്‍പൂര്‍ പോലീസ് അറിയിച്ചു
ഒരു പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കാസിബ് സയ്യിദ് എന്നയാള്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
---- facebook comment plugin here -----



