Connect with us

Kerala

മാഹിയില്‍നിന്ന് കടത്തിയ 271 മദ്യകുപ്പികളുമായി യുവാവ് പിടിയില്‍

ചേര്‍ത്തല പോലീസ് യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

 

ചേര്‍ത്തല | വിദേശമദ്യം കാറില്‍ കടത്തിയ യുവാവ് പിടിയില്‍ . തിരുവനന്തപുരം സ്വദേശി ലിബിനാണ് പോലീസിന്റെ പിടിയിലായത്. മാഹിയില്‍ നിന്ന് 271 മദ്യകുപ്പികളുമായെത്തിയ യുവാവിനെ ചേര്‍ത്തല പോലീസ് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ചേര്‍ത്തല എസ്‌ഐ കെപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുകയാണ്.

Latest