Connect with us

National

പഞ്ചാബില്‍ പെണ്‍മക്കളെ തീ കൊളുത്തിയ യുവാവ് അറസ്റ്റില്‍

വിദ്യ റാമിന്റെ ഭാര്യ പൂനം ശര്‍മ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Published

|

Last Updated

ഹോഷിയാര്‍പൂര്‍| പഞ്ചാബിലെ ബറിംഗ് ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. മക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയായ വിദ്യ റാമിനെ പൊലീസ്  അറസ്റ്റ് ചെയ്തു.

വിദ്യ റാമിന്റെ ഭാര്യ പൂനം ശര്‍മ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതി കത്തിച്ച വിറകുകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വസ്ത്രത്തിനും തീപിടിച്ചുവെന്ന് തല്‍വാര പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു. പിന്നീടാണ് 16ഉം 10ഉം വയസ്സുള്ള പെണ്‍മക്കള്‍ക്ക് മേല്‍ വിദ്യാറാം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ പുറത്തേക്ക് ഓടിയെന്നും അവരുടെ നിലവിളി കേട്ട് അയല്‍ക്കാരും വഴിയാത്രക്കാരും എത്തി അവരെ രക്ഷപ്പെടുത്താന്‍ തീ അണച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

 

Latest