Connect with us

മാതാവിനൊപ്പം താമസിച്ച വൃദ്ധനെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. തെക്കേക്കര പറങ്ങോടി കോളനിയില്‍ യുവതിക്കൊപ്പം വാടകക്കുതാമസിച്ച ഓച്ചിറ സ്വദേശി ഭാസ്‌കരന്‍ (74) നവംബര്‍ ഒന്നിനു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്.

സംഭവത്തില്‍ യുവതിയുടെ മകന്‍ 24 കാരനായ മന്‍ദീപ് എന്ന രാജനെ കുറത്തികാട് പോലീസ് അറസ്റ്റുചെയ്തു.
യുവതിക്കൊപ്പം ഭാസ്‌കരന്‍ താമസിക്കുന്നതിലുള്ള വിരോധം കാരണം ഒക്ടോബര്‍ 15-ന് യുവതിയുടെ വീട്ടില്‍വെച്ച് മന്‍ദീപ് ഭാസ്‌കരനെ മര്‍ദിച്ചതായും തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോലീസ് പറയുന്നു. തുടര്‍ന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. ഒളിവില്‍പ്പോയ മന്‍ദീപിനെ പേരൂര്‍ക്കടയിലെ മണ്ണാമൂലയില്‍നിന്നാണു പിടികൂടിയത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest