Connect with us

Organisation

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ യുവതലമുറ ചരിത്ര ബോധമുള്ളവരാകണം: ജിദ്ദ കലാലയം സാംസ്‌കാരിക വേദി

വരണാസിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹും തകര്‍ക്കുമെന്ന ഭീഷണിയും കൂടിയായതോടെ തങ്ങളുടെ അജണ്ടയിലേക്ക് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അടുത്തുകൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി.

Published

|

Last Updated

ജിദ്ദ | രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ യുവതലമുറ ചരിത്ര ബോധമുള്ളവരാകണമെന്ന് ജിദ്ദ സിറ്റി കലാലയം സാംസ്‌കാരിക വേദി റിപബ്ലിക് വിചാരം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ 75 ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി ”രാജ്പഥ്” എന്ന പേരില്‍ റിപബ്ലിക് വിചാരം സംഘടിപ്പിച്ചത്. ഫെബ്രുവരി രണ്ടിന് ഷറഫിയ മഹബ്ബ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളിലായി മത സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍ സംബന്ധിച്ചു.

കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. കീഴ്‌മേല്‍ മറിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ എന്ന വിഷയത്തില്‍ കെ എം സി സി പ്രതിനിധി നസീര്‍ വാവ കുഞ്ഞ്, മൗനിയാവുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിഷയത്തില്‍ നവോദയ പ്രതിനിധി ബിനു മുണ്ടക്കുളം, മായ്ച്ചു കളയുന്ന ചരിത്ര നാമങ്ങള്‍ /നിര്‍മിതികള്‍ എന്ന വിഷയത്തില്‍ ആര്‍ എസ് സി പ്രതിനിധി റഫീഖ് കൂട്ടായി പ്രസംഗിച്ചു.

വരണാസിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹും തകര്‍ക്കുമെന്ന ഭീഷണിയും കൂടിയായതോടെ തങ്ങളുടെ അജണ്ടയിലേക്ക് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അടുത്തുകൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മതേതര ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാറും അവര്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളും ജനം തിരിച്ചറിയണമെന്നും അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു.

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലങ്ങളില്‍ 17 രാജ്യങ്ങളിലായി 55 സോണ്‍ കേന്ദ്രങ്ങളിലായാണ്
റിപബ്ലിക് വിചാരം സംഘടിപ്പിക്കുന്നത്. ആര്‍ എസ് സി മുന്‍ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി യോഗം നിയന്ത്രിച്ചു. നൗഫല്‍ മദാരി സ്വാഗതവും ഖാജ സഖാഫി നന്ദിയും പറഞ്ഞു.

 

Latest