Connect with us

kerala women's commission

സ്ത്രീധനത്തിനെതിരെ വനിതാ കമ്മീഷൻ ക്യാമ്പയിൻ

ജാഗ്രതാ സമിതികൾ മുഖാന്തിരമാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക

Published

|

Last Updated

കണ്ണൂർ | വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ “സകുടുംബം സ്ത്രീധനത്തിനെതിരെ’ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കമ്മീഷൻ അംഗം ഇ എം രാധ പറഞ്ഞു. ഇതിനായി മുന്നൊരുക്കങ്ങൾ നടത്തുകയാണെന്നും ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ അവർ പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർന്നു വരുമ്പോൾ മാത്രമേ സമൂഹം ചർച്ചകൾ നടത്തുന്നുള്ളൂ. ഈ പ്രവണത മാറേണ്ടതുണ്ട്.
എല്ലാ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ബോധവത്കരണമാണ് നടത്തേണ്ടത്.

കുട്ടികളിലും സ്ത്രീധനത്തിനെതിരെ അവബോധം സൃഷ്ടിക്കണ്ടത് അനിവാര്യമാണ്. സ്‌കൂൾ തലത്തിൽ തന്നെ ഈ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണം. ജാഗ്രതാ സമിതികൾ മുഖാന്തിരമാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയെന്നും രാധ പറഞ്ഞു.

---- facebook comment plugin here -----

Latest