Connect with us

Kerala

മൂവാറ്റുപുഴ ആശുപത്രിയില്‍ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Published

|

Last Updated

മൂവാറ്റുപുഴ | എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയതായിരുന്നു സിംന. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയാണ് സിംനയെ കൊലപ്പെടുത്തിയത്.പ്രതി ഷാഹുലിനെ പോലീസ് പിടികൂടി.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും പരിചയകാരാണെന്നാണ് പോലീസ് പറയുന്നത്.