International
ബോംബ് സ്ഥാപിക്കാന്‍ പോകുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു
നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു

ഏഥന്‍സ് | ബേങ്കിന് സമീപം സ്ഥാപിക്കാന്‍ കൊണ്ടുപോയ ബോംബ് കൈയില്‍ വെച്ച് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ഇന്ന് രാവിലെ അഞ്ചോടെയാണ് സംഭവം. 38കാരിയായ സ്ത്രീയാണ് മരിച്ചത്.
ബോംബ് പൊട്ടിത്തെറിച്ചതോടെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുമ്പ് പല മോഷണങ്ങളിലും പങ്കെടുത്ത വ്യക്തി കൂടിയാണ് മരിച്ച 38 കാരിയായ സ്ത്രീയെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----