Connect with us

National

ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ സ്ത്രീയെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി; ഒമ്പത് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ പോയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ സ്ത്രീയെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ പോയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരില്‍ സ്ത്രീയെ തടങ്കലില്‍ വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. മരത്തില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം. പ്രതികള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി പ്രതികളെ പിടികൂടിയത്. ഭാരതീയ ന്യായ സംഹിത, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights:
A woman was tied up and gang-raped in Surendranagar district of Gujarat. Police acted swiftly and arrested nine individuals involved in the heinous crime. An investigation is currently underway to ensure strict legal action against all the accused.

---- facebook comment plugin here -----

Latest