Connect with us

Kerala

സര്‍ക്കാര്‍ പ്രചാരണത്തിനായി കിഫ്ബി പണം ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട്

എന്റെ കേരളം, സി എം വിത്ത് മി എന്നീ പരിപാടികള്‍ക്കായി 2025-26 വര്‍ഷത്തില്‍ 100 കോടിയിലധികം രൂപ കിഫ്ബിയില്‍ നിന്നു ചെലവഴിച്ചുവെന്നാണ് കണക്ക്

Published

|

Last Updated

തിരുവനന്തപുരം | പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാന വര്‍ഷം പൊതുജന സമ്പര്‍ക്ക പരിപാടി(പി ആര്‍)കള്‍ക്കായി അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമായി കിഫ്ബിയില്‍ നിന്നു പണം ചെലവിട്ടതായി കണ്ടെത്തി. എന്റെ കേരളം, സി എം വിത്ത് മി എന്നീ പരിപാടികള്‍ക്കായി 2025-26 വര്‍ഷത്തില്‍ 100 കോടിയിലധികം രൂപ കിഫ്ബിയില്‍ നിന്നു ചെലവഴിച്ചുവെന്നാണ് കണക്ക്.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 2025 ഏപ്രില്‍-മെയ് മാസങ്ങളില്‍ ജില്ലകളില്‍ നടത്തിയ എന്റെ കേരളം പദ്ധതിക്കായി 96.44 കോടി രൂപയും സി എം വിത്ത് മി പദ്ധതിക്കായി 6.14 കോടി രൂപയും ചെലവഴിച്ചതായി 2025-26 വര്‍ഷത്തെ കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് കിഫ്ബിയുടെ പ്രധാന ലക്ഷ്യം. സര്‍ക്കാര്‍ പരിപാടികളുടെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ നിറവേറ്റുന്നതിനായി എന്ന നിലയിലാണ് സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ചെലവുകളും വരുത്തിയത്. ഇത് നേരിട്ടുള്ള പ്രോജക്റ്റ് ചെലവുകളായി രേഖപ്പെടുത്തുകയും ചെയ്തു. സൂരി ആന്‍ഡ് കമ്പനി നടത്തിയ ഓഡിറ്റിങില്‍ ഈ ചെലവുകള്‍ക്കെതിരായി ഗൗരവമേറിയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ ഫണ്ടുകളില്‍ ഭൂരിഭാഗവും വായ്പകളാണെന്നിരിക്കെ അത് സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കോ പരസ്യങ്ങള്‍ക്കേ വേണ്ടി ചെലവഴിക്കാന്‍ പാടില്ലെന്നാണ് പരാമര്‍ശം.

 

Content Highlights:
An audit report revealed that the Pinarayi Vijayan government spent over 100 crore rupees from KIIFB funds for PR campaigns in its final year. A total of 96.44 crore was spent on Ente Kerala and 6.14 crore on CM With Me. Auditors raised strong objections against using loan funds for PR activities.

---- facebook comment plugin here -----

Latest