National
വായ്പയുള്ളവര്‍ക്ക് തിരിച്ചടി; റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബേങ്ക്
റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ന്നു.
മുംബൈ | റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ന്നു. അടിസ്ഥാന പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധന ആര്‍ ബി ഐ വരുത്തിയതോടെയാണിത്. പണനയ അവലോകന യോഗത്തിന് ശേഷമാണ് ആര്‍ ബി ഐ വര്‍ധന പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റിപ്പോ നിരക്ക് കൂട്ടുന്നത്.
റിപ്പോ നിരക്കില്‍ വര്‍ധന വരുന്നതോടെ ബേങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ഉള്ളവരുടെ ഇ എം ഐയും വായ്പാ കാലാവധിയും വര്‍ധിക്കാന്‍ ഇടയാക്കും.
2025-ല്‍ ആകെ 125 ബേസിസ് പോയിന്റുകള്‍ കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാല് പണനയ യോഗങ്ങളിലും റിപ്പോ നിരക്ക് 5.25 ശതമാനമായി ആര്‍ ബി ഐ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു.
Content Highlights:
The Reserve Bank of India has increased the repo rate to tackle ongoing inflation pressures across the market. This policy shift directly elevates interest rates for home, car, and personal loans, increasing monthly EMI burdens for existing borrowers. Financial analysts expect commercial banks to pass on this rate hike immediately to consumer credit products.


