Connect with us

Kerala

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാരണം ഓണ്‍ലൈന്‍ ഇടപാടുകളെന്ന് സംശയം

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്.

ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്. തൊട്ടില്‍പ്പാലം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടുനല്‍കി. ചെരണ്ടത്തൂര്‍ മനത്താനത്ത് അബ്ദുല്‍ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കള്‍: അല്‍മാന്‍ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest