National
കോയമ്പത്തൂരില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു
രാമനാഥപുരം കാവേരി നഗറില്‍ കവിത (36) ആണ് മരിച്ചത്.
കോയമ്പത്തൂര്‍ | കോയമ്പത്തൂരില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറില്‍ കവിത (36) ആണ് മരിച്ചത്. മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വരാന്തയില്‍ വച്ചാണ് സംഭവമുണ്ടായത്. ഭര്‍ത്താവ് ശിവകുമാറിനെ (45) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 80 ശതമാനം പൊള്ളലേറ്റ കവിത കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശിവകുമാര്‍-കവിത ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. കവിതക്ക് മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണ് ശിവകുമാറിനെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒരു മാല കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട വിചാരണക്ക് കോടതിയിലെത്തിയപ്പോഴാണ് കവിതയുടെ ദേഹത്ത് ശിവകുമാര്‍ ആസിഡ് ഒഴിച്ചത്.
കോടതിയിലെ സുരക്ഷയില്ലായ്മ സംബന്ധിച്ച് നിയമവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് വന്‍ പ്രതിഷേധമുയരാന്‍ സംഭവം ഇടയാക്കിയിരുന്നു.