Kerala
റോഡിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യുവതി മരിച്ചു; അപകടം മകനോടൊപ്പം സഞ്ചരിക്കവെ
ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പ്രേമന്‍. മക്കള്‍: അഭിഷേക്, അദ്വൈത്.
---- facebook comment plugin here -----




