Connect with us

Kerala

കെ എസ് എഫ് ഇ ഓഫീസില്‍ യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; സഹോദരി ഭര്‍ത്താവ് പിടിയില്‍

മറ്റ് ജീവനക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം

Published

|

Last Updated

ആലപ്പുഴ |  കെഎസ്എഫ്ഇ ഓഫിസിനുള്ളില്‍ വെച്ച് യുവതിയെ വെട്ടികൊല്ലാന്‍ ശ്രമം. കളക്ഷന്‍ ഏജന്റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മായാദേവിയുടെ അനുജത്തിയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ പിടിയിലായി. കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം.

ആലപ്പുഴ കളര്‍കോട് കെഎസ്എഫ്ഇ ശാഖയിലാണ് സംഭവമുണ്ടായത്. വൈകിട്ട് ഓഫീസിനുള്ളില്‍ കയറി മായാദേവിയെ ആക്രമിക്കുകയായിരുന്നു. മറ്റ് ജീവനക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest