Connect with us

ep jayarajan

ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് ഒറ്റ സീറ്റും കിട്ടില്ല; ലീഗ് ഒറ്റക്കു നിന്നാലും ജയിക്കും: ഇ പി ജയരാജന്‍

മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ കോണ്‍ഗ്രസ് ഭയപ്പെടുത്തുകയാണ്.

Published

|

Last Updated

കൊച്ചി | ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒറ്റക്ക് നിന്നാല്‍ ഒരു സീറ്റിലും ജയിക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്നും ലീഗ് ഒറ്റക്ക് മത്സരിച്ചാലും സീറ്റുകള്‍ ലഭിക്കാമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ കോണ്‍ഗ്രസ് ഭയപ്പെടുത്തുകയാണ്. അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ലീഗിന് സാധിക്കുന്നില്ല. കോണ്‍ഗ്രസ് ലീഗിനെ വട്ടംകറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നില്‍ കൂടുതല്‍ സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്.
സമരാഗ്‌നിയിലേക്ക് കോണ്‍ഗ്രസ് ലീഗിനെ അടുപ്പിക്കുന്നില്ല. ആര്‍ എസ് എസ് അജണ്ടയുടെ ഭാഗമാണത്. എന്തും പറയാമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ അവസ്ഥ. ഇങ്ങനെയൊരു മുന്നണിക്ക് കീഴില്‍ അണിനിരക്കണോ എന്ന് പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.