Connect with us

National

ഗുജറാത്തിലും ഹിമാചലിലും ആര്?; ജനവിധി ഇന്നറിയാം

അട്ടിമറി വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും.

Published

|

Last Updated

ന്യൂഡല്‍ഹി | ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 11ഓടെ തന്നെ ആദ്യഫല സൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ ഇരു സംസ്ഥാനങ്ങളിലും ആരു വരും എന്നതിന് ഏറെക്കുറെ വ്യക്തത വരും. വൈകിട്ടായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.

ഇരു സംസ്ഥാനങ്ങളിലും ബി ജെ പി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ അട്ടിമറി വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും.

യു പിയുലെ മെയിന്‍പുരി ലോക്സഭാ മണ്ഡലം, ഒഡീഷയിലെ പദംപുര്‍, രാജസ്ഥാനിലെ സര്‍ദാര്‍ ഷഹര്‍, ബീഹാറിലെ കുര്‍ഹാനി, ഛത്തീസ്ഗഢിലെ ഭാനുപ്രതാപ്പുര്‍ എന്നിവിടങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.