Editors Pick
എന്താണ് സൂപ്പർ നോവ? കൗതുകകരമായ ചില വസ്തുതകൾ ഇതാ...
1054 എഡിയിൽ നടന്ന ഇത്തരമൊരു വിസ്ഫോടനം ചൈനീസ് വാനനിരീക്ഷകർ നേരിൽ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു.
മനുഷ്യൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടനമാണ് സൂപ്പർ നോവ.നാസ ഇതിനെ ഒരു നക്ഷത്രത്തിന്റെ വളരെ തിളക്കം ഉള്ളതും പവർഫുളുമായി സ്ഫോടനം എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്താണ് സൂപ്പർ നോവക്ക് കാരണമാകുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. സത്യം പറഞ്ഞാൽ അസ്തമിക്കാൻ ഒരുങ്ങുന്ന ഒരു നക്ഷത്രമാണ് സൂപ്പർ നോവയ്ക്ക് കാരണമാകുന്നത്. നമ്മുടെ സൂര്യന്റെ അഞ്ചിരട്ടി പിണ്ഡമുള്ള ഒരു നക്ഷത്രം അതിശയകരമായ ഒരു സ്ഫോടനത്തോടെ നശിച്ചു പോകുന്നതാണ് ഇത്.
പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ അന്ത്യദശയിലാണ് സൂപ്പർനോവ വിസ്ഫോടനങ്ങൾ നടക്കുന്നത്. അപൂർവങ്ങളിൽ അപൂർവമാണ് ഈ വിസ്ഫോടനം കാണാൻ ആകുന്നത്. എന്നാൽ 1054 എഡിയിൽ നടന്ന ഇത്തരമൊരു വിസ്ഫോടനം ചൈനീസ് വാനനിരീക്ഷകർ നേരിൽ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു. സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം അവശേഷിക്കുന്ന പൊടിപടലങ്ങളും മറ്റും നെബുലയെന്നറിയപ്പെടുന്നു.ഇന്നത്തെ ക്രാബ് നെബുലയ്ക്ക് കാരണമായത് 1054ൽ നടന്ന സൂപ്പർനോവ വിസ്ഫോടനമാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
സൂപ്പർനോവ വിസ്‌ഫോടനങ്ങൾ പൊതുവെ രണ്ടുതരമാണ്. തെർമോന്യൂക്ലിയറും അയൺ ഓർ കൊളാപ്‌സുമാണ് ഇവ. ഒരു വെള്ളക്കുള്ളൻ നക്ഷത്രം മറ്റൊരു നക്ഷത്രത്തിൽ നിന്നു പിണ്ഡമുൾക്കൊണ്ട ശേഷം പൊട്ടിത്തെറിക്കുന്നതാണ് തെർമോ ന്യൂക്ലിയർ സൂപ്പർനോവ.അയൺ ഓർ സൂപ്പർനോവ ഉണ്ടാകുന്നത്. സൂര്യന്‌റെ പത്തുമടങ്ങു പിണ്ഡമുള്ള ഒരു അതിപിണ്ഡനക്ഷത്രം ഇന്ധനം തീർന്ന് അതിന്‌റെ ഉൾക്കാമ്പ് തകരുമ്പോഴാണ്. അയൺ ഓർ കൊളാപ്‌സ് രീതിയിൽ സൂപ്പർനോവ വിസ്‌ഫോടനം നടന്നാൽ ഒന്നുകിൽ തമോഗർത്തമോ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ഉണ്ടാകും.



