Connect with us

Kerala

വികസന കാഴ്ചപ്പാടും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച് വോട്ട് ചെയ്യണം: ഖലീല്‍ തങ്ങള്‍

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മദ്‌റസാ വിദ്യാരംഭം 'ഫത്‌ഹേ മുബാറകി'ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും വികസന കാഴ്ചപ്പാടുകളും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ തയ്യാറാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആഹ്വാനം ചെയ്തു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ‘അക്ഷര ലോകത്തേക്ക് ആദ്യ ചുവട്’ എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മദ്‌റസാ വിദ്യാരംഭം ‘ഫത്‌ഹേ മുബാറകി’ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇളംമനസ്സുകളില്‍ നന്മ വളര്‍ത്തുന്നതില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും ഈ നില പൂര്‍വാധികം ഭംഗിയായി തുടരണമെന്നും അദ്ദേഹം ഖലീല്‍ തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ മുഖ്യാതിഥിയായി.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സെബിന്‍ സമീദ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം ഫത്‌ഹേ മുബാറക് വിശദീകരിച്ചു. തെന്നല അബൂഹനീഫല്‍ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എ സൈഫുദ്ദീന്‍ ഹാജി പ്രസംഗിച്ചു.

Latest