Connect with us

Kerala

പി കിഷന്‍ചന്ദിനെ ആര്‍ ജെ ഡി പുറത്താക്കി

കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ കിഷന്‍ ചന്ദ് ബുധനാഴ്ച കോഴിക്കോട്ട് നടന്ന യു ഡി എഫ് റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയില്‍ വച്ച് അദ്ദേഹം കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിക്കുകയും ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ആര്‍ ജെ ഡി നേതാവ് പി കിഷന്‍ ചന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ അദ്ദേഹം ബുധനാഴ്ച കോഴിക്കോട്ട് നടന്ന യു ഡി എഫ് റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയില്‍ വച്ച് അദ്ദേഹം കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിക്കുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍ ജെ ഡി, യു ഡി എഫില്‍ ചേരണമെന്ന ആവശ്യം ഉന്നയിച്ചവരില്‍ ഒരാളായിരുന്നു കിഷന്‍ ചന്ദ്.

 

Latest