Connect with us

membership campaign

'നമ്മൾ നമ്മൾ തന്നെ': എസ് എസ് എഫ് കാമ്പസ്, ഹൈസെൽ മെമ്പർഷിപ്പ് കാമ്പയിനുകൾക്ക് തുടക്കം

മഅദിൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹൈസെൽ മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി നിർവ്വഹിച്ചു.

Published

|

Last Updated

മലപ്പുറം | ‘നമ്മൾ നമ്മൾ തന്നെ’ എന്ന  പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ്, ഹയർ സെക്കൻഡറി- ഹൈസെൽ മെമ്പർഷിപ്പ് ക്യാമ്പയിനുകൾക്ക് മലപ്പുറം ജില്ലയിൽ തുടക്കം. പെരിന്തൽമണ്ണ എം ഇ എ എൻജിനീയറിംഗ് കോളജിൽ കാമ്പസ് മെമ്പർഷിപ്പ് ജില്ലാ ഉദ്ഘാനം സംസ്ഥാന സെക്രട്ടറി സി കെ ശബീറലി നിർവഹിച്ചു. ഫൈസൽ സഖാഫി, പി ജസീൽ, പി കെ സ്വഫ്‌വാൻ സംബന്ധിച്ചു.

മലപ്പുറം മഅദിൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹൈസെൽ മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി നിർവ്വഹിച്ചു. ഫർസിൻ അദനി, സുഫ്യാൻ ജാബിരി സംബന്ധിച്ചു.

Latest