Connect with us

Eranakulam

എറണാകുളം കലൂരില്‍ മതിലിടിഞ്ഞു വീണു; അടിയില്‍ കുടുങ്ങിയ രണ്ടുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി

Published

|

Last Updated

കൊച്ചി | എറണാകുളം കലൂരില്‍ വീടിന്റെ തിലിടിഞ്ഞു വീണ് അപകടം. രണ്ടുപേര്‍ മതിലിനടിയില്‍ കുടുങ്ങി. ഇതിലൊരാളെ രക്ഷപ്പെടുത്തി. മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. മൂന്നാമതൊരാള്‍ കൂടി ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന സംശയം പോലീസ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. റോഡരുകിലെ കാനയ്ക്കു മുകളില്‍ സ്ലാബിടാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.