Connect with us

First Gear

ഫോക്സ് വാഗണ്‍ പോളോ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറുന്നു

പോളോയുടെ ജിടി പതിപ്പിനായിരുന്നു ആവശ്യക്കാര്‍ ഏറെയും.

Published

|

Last Updated

ന്യൂഡല്‍ഹി| ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണില്‍ നിന്നുള്ള ജനപ്രിയ മോഡലാണ് പോളോ. 2010ല്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്സ് വാഗണ്‍ പോളോ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യകാലത്ത് വലിയ സ്വീകാര്യത ഈ മോഡലിന് ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നിട് ഓരോ അപ്ഡേറ്റിനും പിന്നാലെ വാഹനം കൂടുതല്‍ ജനപ്രിയമാകുകയായിരുന്നു. പോളോയുടെ ജിടി പതിപ്പിനായിരുന്നു ആവശ്യക്കാര്‍ ഏറെയും. ഇപ്പോള്‍ ഒരു പതിറ്റാണ്ട് നീണ്ട യാത്രയ്ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പോളോ പിന്മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോളോയുടെ പ്രവര്‍ത്തന കാലയളവില്‍ 2.5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. മോഡലിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പോ, മറ്റൊരു പതിപ്പോ ഇനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തില്ലെന്ന് കമ്പനി വ്യക്തമാക്കി.

ഒരു ദശാബ്ദത്തിനിടയില്‍ ഫോക്സ് വാഗണ്‍ 10 എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ഒരേയൊരു കാര്‍ പോളോ ആയിരുന്നു. ഒരു ജോടി ടര്‍ബോ എഞ്ചിനുകള്‍ പവറിന്റെയും പ്രകടനത്തിന്റെയും ഒരു അധിക വശം പായ്ക്ക് ചെയ്യുകയും ആ എഞ്ചിന്‍ ഓപ്ഷനുകളില്‍ കാറിനെ കൂടുതല്‍ യുവത്വമുള്ളതാക്കുകയും ചെയ്തു. ഫോക്സ് വാഗണ്‍ പെട്രോള്‍ ആന്റ് ഡീസല്‍ വാങ്ങുന്നവര്‍ക്ക് ടിഎസ്‌ഐ ആന്റ് ടിഡിഐ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്തു. പോളോ റോഡില്‍ മികച്ച പെര്‍ഫോമെന്‍സ് വാഗ്ദാനം ചെയ്തിരുന്നു. വളവുകള്‍ എത്ര വളച്ചാലും വലിയ നിയന്ത്രണം വാഹനത്തിന് ഉണ്ടായിരുന്നു. മികച്ച ഇന്ധനക്ഷമതയോടെ, ഇന്ത്യന്‍ വിപണിയില്‍ എക്കാലത്തെയും മികച്ച ഹാച്ച്ബാക്കുകളില്‍ ഒന്നായിരുന്നു പോളോ. കൂടാതെ യൂറോപ്യന്‍ കാറുകളുടെ സവിശേഷതകളും ഇതിനുണ്ടായിരുന്നു.

 

 

Latest