Connect with us

sharon raj

ഷാരോണ്‍ രാജിന്റെ പെൺകുട്ടിയുമായുള്ള ശബ്ദ സന്ദേശം പുറത്ത്

കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്ന് ഈ ശബ്ദ സന്ദേശത്തിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  പാറശാലയിൽ കുടുംബം ദുരൂഹം മരണം ആരോപിക്കുന്ന ഷാരോണ്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. പെൺകുട്ടിയുമായുള്ള ശബ്ദ സന്ദേശമാണ് പുറത്തായത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്ന് ഈ ശബ്ദ സന്ദേശത്തിലുണ്ട്.

ജ്യൂസ് കുടിച്ച കാര്യമാണ് വീട്ടിൽ പറഞ്ഞതെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശത്തിൽ മുമ്പ് പഴകിയ ജ്യൂസ് കുടിച്ച കാര്യം പറയുന്നുണ്ട്. മരണത്തിൽ കൂടുതൽ ദുരൂഹത സൂചിപ്പിക്കുന്നതാണ് ഈ ശബ്ദസന്ദേശം.

ഷാരോണിൻ്റെ മരണത്തില്‍ തന്നെ ബന്ധപ്പെടുത്തിയുള്ള ആരോപണം പെണ്‍സുഹൃത്ത് നിഷേധിച്ചിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഷാരോണിന് താന്‍ വിഷം നല്‍കിയെന്നത് തെറ്റായ ആരോപണമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഇക്കഴിഞ്ഞ 25നാണ് 23കാരനായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡി.കോളജില്‍ വച്ച് മരിക്കുന്നത്. ബി എസ് സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. ഇവിടെ നിന്നും അവശ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്.

തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. പെൺസുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ജ്യൂസും കഷായവും കുടിച്ചിരുന്നു.