National
മഹാരാഷ്ട്രയില്‍ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു
റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ കിടന്നുറങ്ങിയിരുന്ന ആറ് വിദ്യാര്‍ഥിനികള്‍ക്കാണ് പാമ്പുകടിയേറ്റത്.
ഗഡ്ചിരോളി| മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ കിടന്നുറങ്ങിയിരുന്ന ആറ് വിദ്യാര്‍ഥിനികള്‍ക്കാണ് പാമ്പുകടിയേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഹോസ്റ്റലില്‍ നിലത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് പാമ്പ് കടിയേറ്റത്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ തന്നെ ആശുപത്രിയിലേത്തിചെങ്കിലും അവസ്ഥ മോശമായതിനെ തുടര്‍ന്ന് ഗഡ്ചിരോളിയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സക്കിടെ മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 14 നും 11 നും പ്രായമുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ജില്ലാ കളക്ടര്‍ അവിഷ്യന്ത് പാണ്ഡ സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
Content Highlights:
Three schoolgirls died and three others were injured after a snake bit them while sleeping on the floor in a residential school hostel in Gadchiroli, Maharashtra. The victims were shifted to the district hospital where three succumbed to the venom. District Collector Avishyant Panda ordered a probe.




