Kerala
കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു
വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
കൊല്ലം| പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തന്‍കുളം സ്വദേശിനി തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു. മകള്‍ക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇടയാടിയിലെ സ്വന്തം വീട്ടില്‍നിന്ന് ശിവദാസന്‍ ഇന്ന് തങ്കമ്മയുടെ അടുത്തെത്തിയതായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെന്‍ഷന്‍ തുകയെച്ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights:
A mother and son died after a house caught fire in Puthenkulam, Paravoor. The deceased were identified as Thankamma and her son Shivadasan. Police have registered a case and initiated an investigation into the incident, suspecting mystery behind the deaths.




