National
വാടക നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; ബെംഗളുരുവില്‍ വീട്ടുടമയെ വെടിവെച്ച് കൊന്നു
പട്ടന്തൂര് അഗ്രഹാര സ്വദേശി അഭിഭാഷകനായ മഞ്ജുനാഥ് ആണ് മരിച്ചത്.
ബെംഗളുരു|ബെംഗളുരുവില്‍ വാടക നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അഭിഭാഷകന് വെടിയേറ്റ് മരിച്ചു. പട്ടന്തൂര് അഗ്രഹാര സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. മഞ്ജുനാഥിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേരാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിന് പിന്നാലെ ബിഹാര്‍ സ്വദേശികളായ പ്രതികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ രണ്ടുപേരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി 11.30ന് വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. വാടക നല്‍കാത്തതിനെച്ചൊല്ലി മഞ്ജുനാഥും വാടകക്കാരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. മഞ്ജുനാഥിന്റെ നെറ്റിയിലാണ് വെടിയേറ്റത്.
സംഭവത്തില്‍ വൈറ്റ്ഫീല്‍ഡ് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. മഞ്ജുനാഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Content Highlights:
A Bengaluru lawyer named Manjunath was shot dead by his tenants following a rent dispute near Whitefield. The suspects, who worked as online delivery workers, fled the scene after the shooting. Whitefield police have registered a case and launched a manhunt to capture them.


