Connect with us

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ കണ്ടെത്തിയ സംഭവം; സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ഉപയോഗിച്ച തടവുകാരനെ കണ്ടെത്താന്‍ ശ്രമം

ജയില്‍ വകുപ്പ് ജോയിന്റ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ അധികൃതര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജയില്‍ വകുപ്പ് ജോയിന്റ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ജയിലിലെ ‘സിഡി’ ബ്ലോക്കിലുള്ള ആറാം നമ്പര്‍ സെല്ലിന് പിന്നില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഫോണ്‍.  ഇതില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. ജയിലിനുള്ളില്‍ ഈ ഫോണ്‍ ഉപയോഗിച്ചത് ഏത് തടവുകാരനാണെന്ന് തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുന്നതിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറും. മുന്‍പ് ഫോണില്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍, വിളിച്ച നമ്പറുകള്‍ എന്നിവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുടര്‍ച്ചയായി മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്നത് പതിവായതോടെ ജയില്‍ വകുപ്പ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Content Highlights: Kannur Town Police registered a case after finding an abandoned mobile phone behind cell number six in the CD block of Kannur Central Jail during a routine check. The phone lacked a SIM card and was handed to the Cyber Cell for IMEI tracking to identify the inmate who used it.

---- facebook comment plugin here -----

Latest