Connect with us

Kerala

വിഴിഞ്ഞം: നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍

സമരം കാരണമുണ്ടായ നഷ്ടം സമരക്കാരില്‍ നിന്നുതന്നെ ഈടാക്കണമെന്ന നിര്‍മാണ കമ്പനി വിസിലിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. സമരം കാരണമുണ്ടായ നഷ്ടം സമരക്കാരില്‍ നിന്നുതന്നെ ഈടാക്കണമെന്ന നിര്‍മാണ കമ്പനി വിസിലിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയില്‍ നിന്നാണ് നഷ്ടം ഈടാക്കുക. സമരം കാരണം 200 കോടി രൂപക്കും മുകളില്‍ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്.

അതിനിടെ, സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് ലത്തീന്‍ അതിരൂപതക്കു കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിച്ചു. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍പ്പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ലെന്ന് സര്‍ക്കുലറില്‍ ആരോപിക്കുന്നു.

 

 

---- facebook comment plugin here -----

Latest