Kerala
വിഴിഞ്ഞം: അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും
തുറമുഖ വകുപ്പ് മന്ത്രി അദാനി പോര്‍ട്ട്‌സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. അദാനി പോര്‍ട്ട്‌സുമായി സര്‍ക്കാര്‍ നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്.
തിരുവനന്തപുരം | വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്‌സിനെ ചര്‍ച്ചക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യാഴാഴ്ച അദാനി പോര്‍ട്ട്‌സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
സമരം മൂലമുണ്ടായ നഷ്ടം സഹിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. അദാനി പോര്‍ട്ട്‌സുമായി സര്‍ക്കാര്‍ നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്.
ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. 2019ല്‍ പൂര്‍ത്തീകരിക്കേണ്ട തുറമുഖ നിര്‍മാണം നീണ്ടുപോയതില്‍ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.







