Connect with us

National

പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശത്തിന് വിലക്ക്

പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്നതാണ് വികസിത് ഭാരത് സന്ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി  | പ്രധാനമന്ത്രിയുടെ പേരില്‍ വികസിത് ഭാരത് സന്ദേശം പ്രചരിപ്പിക്കുന്നത് തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. വാട്സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് വിലക്കിയത്.

പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്നതാണ് വികസിത് ഭാരത് സന്ദേശം. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോട് സന്ദേശം തടയണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. മോദിയുടെ സന്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സന്ദേശം അയക്കുന്നത് തടയണമെന്ന്് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷവും ഈ സന്ദേശം പ്രതരിപ്പിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വ്യക്തികളുടെ ഫോണ്‍ നമ്പര്‍ എടുത്ത് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സംവിധാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുംവെന്നും പരാതിയിലുണ്ടായിരുന്നു

 

Latest